ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ വരുന്നു

4 months ago 9

| Samayam Malayalam | Updated: Sep 15, 2021, 6:05 PM

2018 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സി എസ് ആര്‍) ഉപയോഗിച്ച് നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ഭീഷഗ്വരന്മാര്‍ക്ക് ഉണ്ട്.

ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ വരുന്നു

ഹൈലൈറ്റ്:

ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ എന്ന ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുന്നു2018 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു.സാമൂഹിക പ്രതിബദ്ധത ഫണ്ട് (സി എസ് ആര്‍) ഉപയോഗിച്ച് നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ഭീഷഗ്വരന്മാര്‍ക്ക് ഉണ്ട്.
ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ഏരീസ് ടെലികസ്റ്റിംഗ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രം സൈന പ്ലേ ഒ ടി ടി യിലൂടെയാണ് റിലീസ് ചെയ്യുന്നത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ചിത്രവും
വിവാഹ മോചന വാര്‍ത്തകള്‍ കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോള്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗ ചൈതന്യ
2018 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സി എസ് ആര്‍) ഉപയോഗിച്ച് നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ഭീഷഗ്വരന്മാര്‍ക്ക് ഉണ്ട്. പുനലൂര്‍, ഐക്കരക്കോണം, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

വിയാന്‍, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരോടൊപ്പം ലാലു അലക്സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, േബാബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു
Also Read: തെസ്‌നി ഖാന് ഒപ്പം നയന്‍താര, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കെഷന്‍ ചിത്രങ്ങള്‍
പ്രൊഡക്ഷന്‍ ഡിസൈന്‍, ഗാനരചന- സോഹന്‍ റോയ്, കെ ഷിബു രാജ് ആണ് ചിത്ത്രതിന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. പി സി ലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്ത്രതിന് വേണ്ടി ചിത്രസംയോജനം നിര്‍വ്വഹിയ്ക്കുന്നത് ജോണ്‍സന്‍ ഇരിങ്ങോള്‍ ആണ്. സംഗീത സംവിധാനം- ബിജു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ അങ്കമാലി, സ്റ്റില്‍സ്- സജി അലീന, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : the film ikkarakonathe bhikshguranmar is going to release through ott
Malayalam News from malayalam.samayam.com, TIL Network

Read Entire Article