ഐസിയുവിൽ കിടന്ന സാന്ദ്രയോട് ഭർത്താവിൻ്റെ തഗ്, പൊട്ടിച്ചിരിച്ച് സാന്ദ്ര തോമസ്, സത്യമല്ലേ പറഞ്ഞതെന്ന് വിൽസണും! വൈറലായി ഇൻ്റർവ്യൂ!

4 months ago 11

Curated by

Samayam Malayalam | Updated: Sep 17, 2021, 11:19 AM

സാന്ദ്ര തോമസ് കുടുംബസമേതം നൽകിയ അഭിമുഖം യൂട്യൂബിഷ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് സാന്ദ്ര തോമസ്. അച്ഛൻ്റെ താല്‍പര്യ പ്രകാരമായിരുന്നു അത്. സിനിമയില്‍ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു. അങ്ങനെയാണ് ചെറിയ വേഷങ്ങളൊക്കെ അഭിനയിച്ചത്. ആദ്യം അഭിനയിച്ചത് വളരെ ചെറുപ്രായത്തിൽ ചെപ്പ് കിലുക്കണ ചങ്ങാതിയിലായിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് സാന്ദ്ര വീണ്ടും സിനിമാ രംഗത്തേയ്ക്ക് തിരിച്ച് എത്തിയത്. ഇപ്പോള്‍ സിനിമയില്‍ സാന്ദ്ര അത്രകണ്ട് സജീവമല്ല. ഫാമിലി ലൈഫുമായി അതീവ സന്തുഷ്ടയായി കഴിയുകയാണ് താരം. കുട്ടികളുടെ കാര്യത്തില്‍ ഇപ്പോൾ അതീവ ശ്രദ്ധ ചെയുത്തേണ്ട സമയമായതിനാൽ അതിലാണ് ശ്രദ്ധ കൂടുതൽ, അതിനൊപ്പം സുഹൃത്തുക്കളെയൊക്കെ പിന്തുണച്ച് സിനിമയുടെ പുറകിലുണ്ട്. ഇപ്പോൾ കുറച്ച് കാലത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കുടുംബ സമേതം വന്നിരിക്കുകയാണ് സാന്ദ്ര തോമസ്. ഭർത്താവ് വിൽസണും മക്കളായ തങ്കത്തിനും ഉമ്മുക്കുൽസുവിനുമൊപ്പമാണ് സാന്ദ്ര അഭിമുഖം നൽകിയിരിക്കുന്നത്.
Also Read: കുന്ദ്രയെ കൈവിട്ട് ശില്‍പ ഷെട്ടി! തിരക്ക് കാരണം ഭര്‍ത്താവിന്റെ ജോലി എന്തെന്ന് അന്വേഷിക്കാന്‍ സാധിച്ചില്ല! ആപ്പുകളെക്കുറിച്ചും അറിയില്ല! സ്‌നേഹപ്രകടനങ്ങള്‍ കുന്ദ്രയ്ക്ക് കുരുക്ക് തന്നെ!

ആശുപത്രി വാസത്തെ കുറിച്ച് സാന്ദ്ര

അതിനിടെ വളരെ അപ്രതീക്ഷിതമെന്നോണം ഡെങ്കിപ്പനി ബാധിച്ച് കുറച്ചേറെ നാൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയേണ്ടി വന്നിരുന്നു സാന്ദ്രയ്ക്ക്. മാധ്യമങ്ങളിലൊക്കെ വലിയ വാർത്താ പ്രാധാന്യം നേടി സംഭവമായിരുന്നു ഇത്. അത്രമേൽ ഗുരുതരാവസ്ഥയിലൂടെയായിരുന്നു നടിയും നിർമ്മാതാവുമൊക്കെയായ സാന്ദ്ര കടന്നുപോയത്.

രസകരമായ സംഭവം

ഇപ്പോൾ പഴയ ആരോഗ്യ സ്ഥിതി വീണ്ടെടുത്തു കഴിഞ്ഞു സാന്ദ്ര. ഇപ്പോഴിതാ സാന്ദ്ര നൽകിയ ഒരു അഭിമുഖത്തിൽ ഈ ആശുപത്രി വാസത്തെ കുറിച്ചും അതിനിടെ നടന്ന വളരെ രസകരമായ സംഭവങ്ങളെ കുറിച്ചുമൊക്കെ വാചാലയായിരിക്കുകയാണ്. സാന്ദ്ര ആശുപത്രിയിലായതിനാൽ തന്നെ എല്ലാ വരും ആരോഗ്യാവസ്ഥ അറിയാനായി ബന്ധപ്പെട്ടിരുന്നത് ഭർത്താവ് വിൽസൺ ജോണിനെ ആയിരുന്നു.

ഐസിയുവിലെത്തി ഭർത്താവ് അടിച്ച തഗ്ഗ്

സാന്ദ്ര ഐസിയുവിൽ കിടക്കവേ മൂന്ന് ദിവസത്തിന് ശേഷം കാണാനെത്തിയപ്പോൾ ഭർത്താവ് അടിച്ച തഗ്ഗിനെ കുറിച്ചാണ് സാന്ദ്ര ഇപ്പോൾ പറയുന്നത്. ഐസിയുവിലെത്തി എങ്ങനെയുണ്ട് എന്ന് ചോദിച്ച ശേഷം ഉടനെ പറഞ്ഞത് നീ ഇവിടെ കിടക്കുന്നത് കൊണ്ട് എൻ്റെ ഫോളോവേഴ്സ് കൂടി എന്നായിരുന്നുവെന്ന് നിറചിരിയോടെ സാന്ദ്ര പറഞ്ഞു. പൊട്ടിച്ചിരിച്ച് സാന്ദ്ര തോമസ് ഇക്കാര്യം പറഞ്ഞപ്പോൾ സത്യമല്ലേ പറഞ്ഞതെന്നായിരുന്നു വിൽസൺ പറഞ്ഞ മറുപടി.

കുടുംബസമേതം

ഈ മൊമൻ്റിൻ ജീവിക്കുന്നവരാണ് രണ്ട് പേരുമെന്നും പ്ലാൻ ചെയ്ത് മുന്നോട്ട് പോകാറില്ലെന്നും എന്നാൽ നിർമ്മാതാവും നടനുമായ വിജയ് ബാബു അടുത്ത അഞ്ച് വർഷത്തേക്ക് പ്ലാൻ ചെയ്ത് ജീവിക്കുന്ന ആളാണെന്നും ആ ഒരു പഞ്ചവത്സര പദ്ധതിയിലെ ആളായിരുന്നു താനെന്നും സാന്ദ്ര പറയുന്നു. പ്ലാൻ ചെയ്ത കാര്യം നടന്നില്ലെങ്കിൽ ടെൻഷൻ ഉണ്ടാകുമെന്നും അത് ആവശ്യമില്ലല്ലോ എന്നും സാന്ദ്രയും ഭർത്താവ് വിൽസണും പറയുന്നു.

ഉമ്മുക്കുൽസുവിൻ്റെ മാതാപിതാക്കൾ

മക്കളായ ഉമ്മുക്കുൽസുവിനെയും തങ്കത്തെയും കുറിച്ചും രണ്ട് പേരും വാചാലരായി. പരസ്പരമുള്ള ആശയക്കുഴപ്പത്തെയും അതിനെ പരസ്പര ധാരണയോടെ പരിഹരിക്കുന്നതിനെ കുറിച്ചും വിൽസണും സാന്ദ്രയും വാചാലരായി. രണ്ട് പേരെയും കൂചുതൽ മനസിലാക്കാൻ സാധിച്ച അഭിമുഖമായിരുന്നു ഇതെന്നും അടിപൊളിയായി ബോറടിക്കാതെ കണ്ടിരിക്കാനാകുമെന്നുമൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമൻ്റുകൾ.

സാന്ദ്രയും വിൽസണും

സാന്ദ്ര തനിക്ക് വന്ന ഡെങ്കി പനിയെ കുറിച്ച് മുൻപ് പറഞ്ഞത് ഇങ്ങനെയാണ്. 'ഡെങ്കിപ്പനിയെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. പൊതുവെ അങ്ങനെ മരുന്ന് കഴിക്കാറില്ലാത്തയാളാണ്. പനി കൂടിയപ്പോഴാണ് പാരസെറ്റമോള്‍ കഴിച്ചത്. അതോടെ അവസ്ഥ ഗുരുതരമായി. ഈ അസുഖത്തിന് പാരസെറ്റമോള്‍ കഴിക്കാന്‍ പാടില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഞാന്‍ വീണുപോയി. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്. നേരെ ഐസിയുവില്‍ കയറ്റിയത്. 5 ദിവസത്തോളം അവിടെയായിരുന്നു. 2 മാസത്തോളമെടുത്താണ് ആരോഗ്യം വീണ്ടെടുത്തത്. സാന്ദ്ര ഇങ്ങനെയാണെന്ന് എല്ലാവരും മനസ്സിലാക്കുന്നത് ഇപ്പോഴാണ്. യൂട്യൂബ് തന്ന ഭാഗ്യമാണ് അതെ'ന്നും സാന്ദ്ര പറയുന്നു.

വല്ലാത്തൊരു മൊമന്റായിരുന്നു

'പനി വന്ന് 4ാമത്തെ ദിവസമാണ് ഇവരെ നിലമ്പൂരെ വീട്ടിലേക്ക് മാറ്റിയത്. വീട്ടിലുള്ളപ്പോള്‍ അവര്‍ റൂമിനടുത്ത് വന്ന് ക്ഷേമം തിരക്കുമായിരുന്നു. പിന്നെ വീഡിയോ കോളില്‍ വിളിച്ചായിരുന്നു അന്വേഷണം. അമ്മയുടെ കൈ കാണിച്ചേയെന്ന് പറയുമായിരുന്നു. അവര് നിന്നെപ്പറ്റി ചോദിക്കുന്നേയില്ലെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഞാന്‍ നിലമ്പൂര് ചെന്നപ്പോള്‍ രണ്ടാളും 10 മിനിറ്റ് എന്നെ കെട്ടിപ്പിടിച്ചു. ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അവര്‍ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. വല്ലാത്തൊരു മൊമന്റായിരുന്നു അത്. അവരെ കാണാതെ നിന്നിരുന്ന ആ ഒരാഴ്ച എനിക്കും ബുദ്ധിമുട്ടായിരുന്നു. മക്കളെയൊന്ന് കാണാന്‍ വേണ്ടീട്ടായെന്ന് ആളുകള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ വീഡിയോ എടുത്തിട്ടത്.'

​മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ചിരുന്നു

മമ്മൂട്ടിയും മോഹന്‍ലാലും അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിളിച്ചിരുന്നു. പെരുച്ചാഴിയുടെ സമയത്ത് ലാലേട്ടന്‍ കുക്ക് ചെയ്ത് തന്നിരുന്നു. നമ്മള്‍ ആരാധനയോടെ കണ്ടിരുന്നയാള്‍ നമുക്ക് വേണ്ടി ഒരു കാര്യം ചെയ്യുന്നു. സിനിമയില്‍ വന്നത് കൊണ്ട് കിട്ടിയ വലിയ ഭാഗ്യമാണ് അത്. മമ്മൂക്ക നല്ലൊരു മനുഷ്യനാണ്. ജിമ്മില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഒരു പ്രൊജക്ടിന് വേണ്ടിയായിരുന്നു പിന്നീട് കണ്ടത്. അത് നടന്നില്ലായിരുന്നു. അസുഖമായി ഐസിയുവില്‍ കിടക്കുന്ന സമയത്താണ് മെസ്സേജ് വന്നത്. അത് കണ്ടതും എനിക്ക് സന്തോഷമായിരുന്നു. അസുഖം മാറി വീട്ടില്‍ വരുമ്പോള്‍ പപ്പ എങ്ങനെയാണോ സംസാരിക്കുന്നത് അതേ പോലെയാണ് ലാലേട്ടന്‍ സംസാരിച്ചത്. സിനിമ വലിയൊരു ഭാഗ്യമായി തോന്നിയത് അപ്പോഴാണെന്നുമായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : actor producer sandra thomas family interview video hits youtube
Malayalam News from malayalam.samayam.com, TIL Network

Read Entire Article