ചായയുടെ ദോഷം കുറയ്ക്കാന്‍ ഇങ്ങനെ തിളപ്പിയ്ക്കാം

4 months ago 7

Curated by | TOI-Online | Updated: Sep 14, 2021, 5:16 PM

ചായയുടെ ദോഷം തീര്‍ക്കാന്‍ കഴിയുന്ന ചില വഴികളുണ്ട്. ഇത് തയ്യാറാക്കുമ്പോഴും കുടിയ്ക്കുമ്പോഴും. ഇതെക്കുറിച്ചറിയൂ.

ചായ, കാപ്പി ശീലങ്ങള്‍ നമുക്കു പതിവാണ്. ആരോഗ്യത്തിന് അത്ര നന്നല്ലെന്ന് അറിയാമെങ്കില്‍ പോലും ഇത്തരം ശീലങ്ങള്‍ കൈവിടാന്‍ സാധിയ്ക്കാത്തവരാണ് ഭൂരിഭാഗവും. കൃത്യ സമയത്ത് ചായയും കാപ്പിയും കിട്ടിയില്ലെങ്കില്‍ പിന്നെ ആകെ മൂഡു പോകുന്നവര്‍. അങ്ങേയറ്റം തണുപ്പള്ള വിദേശ രാജ്യങ്ങളില്‍ ചായ കുടിയ്ക്കുന്നത് തണുപ്പിനെ തടയാനുള്ള വഴിയാണ്. എന്നാല്‍ ഇന്ത്യ പോലുള്ള ഉഷ്ണ കാലാവസ്ഥയുള്ള സ്ഥലത്ത് ഇത് വാസ്തവത്തില്‍ ദോഷമാണ് ചെയ്യുന്നത്. ചായ, കാപ്പി എന്നിവയുടെ ദോഷം കുറയ്ക്കാന്‍ കഴിയുന്ന വഴികള്‍ ചെയ്യുകയെന്നതാണ് പിന്നെയുള്ളത്. ഇതിനെക്കുറിച്ചറിയൂ.

ഹെര്‍ബല്‍ ടീ

ഇതു പോലെ ഹെര്‍ബല്‍ ടീ സാധാരണ ചായയുടെ ദോഷം ഒഴിവാക്കാന്‍ നല്ലതാണ്. എന്നാല്‍ ഇവ വാങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ഇവയില്‍ ഗ്രീന്‍ ടീ, ബ്ലാക് ടീ, തുളസി എന്നിവ ഉണ്ടാകരുത്. തുളസിയുണ്ടെങ്കില്‍ ഇത് സാധാരണ ടീ പോലെയാണ് തയ്യാറാക്കാന്‍ സാധിയ്ക്കൂ. ഇതു പോലെ ചായയ്‌ക്കൊപ്പം ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. കഴിവതും കുറവ് മാത്രം ചായ കുടിയ്ക്കുക. അതായത് അത്യാവശ്യമെങ്കില്‍ മാത്രം. കഴിവതും ഇത് ഒഴിവാക്കുക. കുട്ടികളില്‍ ഈ ശീലം വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിയ്ക്കാതിരിയ്ക്കുക. Also read: സുഖമായ ഉറക്കത്തിന് ഈ പാനീയങ്ങൾ കുടിച്ചോളൂ

​വെറുംവയറ്റില്‍ ചായ

വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നവരുണ്ട്. ഇത് നല്ല ശീലമല്ല. കാരണം വയറ്റില്‍ അസിഡിറ്റി പോലുള്ള പല പ്രശ്‌നങ്ങളും ഇത് വരുത്തുന്നു. മലബന്ധത്തിന് ഇടയാക്കുന്നു. ഇതിനുള്ള പരിഹാരമെന്നത് രാവിലെ വെറും വയറ്റില്‍ ചായ കുടിയ്ക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുകയെന്നതാണ്. ഇത് കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും അസിഡിറ്റിയും അകറ്റാനാകും. ഇതു പോലെ രാത്രി കിടക്കാന്‍ നേരത്ത് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലും കുടിയ്ക്കാം. രാവിലെയുള്ള ചൂടുവെള്ളശേഷം മാത്രം ചായ കുടിയ്ക്കുക.

ഭക്ഷണത്തിനൊപ്പം

നാം പലപ്പോഴും ഭക്ഷണത്തിനൊപ്പം ചായ, കാപ്പി കുടിയ്ക്കുന്നവരാണ്. പ്രത്യേകിച്ചും പ്രാതലിന് ഒപ്പം. ഇത് നല്ലതല്ല. ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നത് തടയാന്‍ ഇത് കാരണമാകുന്നു. ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ചായയോ കാപ്പിയോ കുടിയ്ക്കുക. ഇതു പോലെ ചായ, കാപ്പി എന്നിവയ്ക്ക് ശരീരത്തെ വരണ്ടതാക്കാനുള്ള ശക്തിയുണ്ട്. ശരീരത്തിന് വരണ്ട സ്വഭാവമുളളവര്‍ ചായ, കാപ്പി എന്നിവ കുടിയ്ക്കുന്നത് കൂടുതല്‍ ശരീരം വരണ്ടതാക്കുന്നു. മുടി കൊഴിച്ചില്‍ പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇതിന്റെ വരണ്ട സ്വഭാവം മാറാന്‍ പാല്‍ ചേര്‍ത്ത ചായ നല്ലതാണ്. ഇതു പോലെ ഏലയ്ക്ക, അതിമധുരം, ക്ലാരിഫൈഡ് ബട്ടര്‍, വെളിച്ചെണ്ണ എന്നിവ ചായയില്‍ ചേര്‍ക്കുന്നത് ഇതിന്റെ വരണ്ട സ്വഭാവം കുറയ്ക്കാന്‍ നല്ലതാണ്.

ചായ തിളപ്പിയ്ക്കുന്ന രീതിയും

ഇതു പോലെ ചായ തിളപ്പിയ്ക്കുന്ന രീതിയും ആരോഗ്യത്തിന് ദോഷകരമാകും. നാം പൊതുവേ കുറേ നേരം തേയിലപ്പൊടിയിട്ട് തിളപ്പിച്ചാണ് ചായ തയ്യാറാക്കുക. പ്രത്യേകിച്ചും കടുപ്പം കൂടിയ ചായയെങ്കില്‍. എന്നാല്‍ കൂടുതല്‍ നേരം തേയിലപ്പൊടിയിച്ച് ചായ തിളപ്പിയ്ക്കുമ്പോള്‍ ശരീരത്തിന് ദോഷമാകുന്ന ടാനിന്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതിനുള്ള പരിഹാരം കുറഞ്ഞ നേരം തേയിലയിട്ട് തിളപ്പിയ്ക്കുക എന്നതാണ്. ഇതല്ലെങ്കില്‍ ടീ ബാഗുകള്‍ ഉപയോഗിയ്ക്കുക. അതായത് വെള്ളം തിളപ്പിച്ച ശേഷം ടീ ബാഗുകള്‍ ഇതില്‍ മുക്കി ചായ തയ്യാറാക്കാം. ഇതുമല്ലെങ്കില്‍ വെളളം തിളപ്പിച്ച ശേഷം ഇതില്‍ ചായപ്പൊടി ഇട്ടു വച്ച് അടച്ചു വച്ച് 2 മിനിറ്റു ശേഷം ഊറ്റിയെടുത്ത് കുടിയ്ക്കാം. ഇതു പോലെ ചായയില്‍ ഇഞ്ചി, ഏലയ്ക്ക, കറുവാപ്പട്ട പൊലുളളവ ഇട്ട് തിളപ്പിയ്ക്കുന്നതും നല്ലതാണ്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : how to reduce the bad effect of tea
Malayalam News from malayalam.samayam.com, TIL Network

Read Entire Article