തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ആരംഭിച്ചു, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

1 month ago 4

| Samayam Malayalam | Updated: Sep 16, 2021, 4:33 PM

തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ ആയിഷ എന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിന്റെ നൂലാമാലകളുമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്.

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ആരംഭിച്ചു, ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു

ഹൈലൈറ്റ്:

ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുപ്രശസ്ത നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തരുണ്‍ മൂര്‍ത്തി തന്റെ പുതിയ സംരംഭമായ സൗദി വെള്ളക്ക എന്ന ചിത്രത്തിന് തുടക്കമിട്ടത്.ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പശ്ചിമ കൊച്ചിയിലെ ചെല്ലാനം കടപ്പുറത്തു വച്ച് പ്രശസ്ത നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തരുണ്‍ മൂര്‍ത്തി തന്റെ പുതിയ സംരംഭമായ സൗദി വെള്ളക്ക എന്ന ചിത്രത്തിന് തുടക്കമിട്ടത്.

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം.രഞ്ജിത്ത്, കല്ലിയൂര്‍ ശശി, ബി.രാകേഷ്, സന്ദീപ് സേനന്‍, സംഗീത് സേനന്‍ ഹരീന്ദ്രന്‍, മധു മൂര്‍ത്തി, ബിനി എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങ് പൂര്‍ത്തീകരിച്ചു. അനിഷ്, എം.തോമസ് സ്വിച്ചോണ്‍ കര്‍മ്മവും, ജി.സുരേഷ് കുമാര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.
ബാബു രാജ് വീണ്ടും പൊലീസ് വേഷത്തില്‍, തേര് ഒരുങ്ങുന്നു!!

soudi vellakka2


തീര പ്രദേശത്തിന്റെ പശ്ചാത്തലത്തിലൂടെ ആയിഷ എന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിന്റെ നൂലാമാലകളുമാണ് ഏറെ പിരിമുറുക്കത്തോടെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ദേവി വര്‍മ്മയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പ, ഐ.ടി. ജോസ്, ഗോകുലന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സംവിധായകന്റേതു തന്നെയാണ് തിരക്കഥയും. അന്‍വര്‍ അലിയുടെ ഗാനങ്ങള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.
കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ്‍ 2 യിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു, കൂടുതല്‍ വിവരങ്ങള്‍

soudi vellakka3


ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് നിഷാദ് യൂസഫ് ആണ്. കലാസംവിധാനം - സാബു വിതുര മേക്കപ്പ്- മനു, കോസ്റ്റ്യും ഡിസൈന്‍ - മഞ്ജു ഷാ വിജയന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ജിജോ ജോസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ .- സംഗീത് സേനന്‍, കോ പ്രൊഡ്യൂസര്‍ - ഹരീന്ദ്രന്‍, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍- മനു ആലുക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് എസ് ഷമീജ് കൊയിലാണ്ടി, ജെമിഷ് ജോസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഫോട്ടോ - ഹരി തിരുമല.

soudi vellakka4


തരുണ്‍ മൂര്‍ത്തിയുടെ ആദ്യ സംവിധാന സംരംഭമായ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ബാലു വര്‍ഗ്ഗീസും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സൈബര്‍ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tharun moorthy's soudi vellakka start rolling
Malayalam News from malayalam.samayam.com, TIL Network

Read Entire Article