ദിലീപ് അത് പറഞ്ഞതും ഓടിപ്പോയി മൊട്ടയടിച്ചു, സിഐഡി മൂസയില്‍ അവസരം കിട്ടിയതിനെ കുറിച്ച് ഡ്രാക്കുള സുധീര്‍ പറയുന്നു

1 month ago 2

| Lipi | Updated: Sep 16, 2021, 1:11 PM

വളര്‍ന്നപ്പോള്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും ചില കടമകളും കാരണം ഗള്‍ഫിലേക്ക് പോകേണ്ടി വന്നു. സിനിമയെ വീണ്ടും മാറ്റി വച്ചു. വിവാഹ ശേഷം വീണ്ടും അഭിനയ മോഹം വിടാതെ പിന്‍തുടരാന്‍ തുടങ്ങി. ഭാര്യയുടെ നല്ല പിന്തുണ ഉള്ളത് കൊണ്ട് നാട്ടില്‍ അവധിക്ക് വരുമ്പോഴൊക്കെ പല ലൊക്കേഷനിലും പോയി അവസരം ചോദിച്ച് ചെറിയ ചെറിയ റോളുകള്‍ ചെയ്തിരുന്നു

ദിലീപ് അത് പറഞ്ഞതും ഓടിപ്പോയി മൊട്ടയടിച്ചു, സിഐഡി മൂസയില്‍ അവസരം കിട്ടിയതിനെ കുറിച്ച് ഡ്രാക്കുള സുധീര്‍ പറയുന്നു

ഹൈലൈറ്റ്:

സിനിമില്‍ അഭിനയിക്കാന്‍ വേണ്ടി ഒന്‍പതാം ക്ലാസില്‍ പഠക്കുമ്പോള്‍ നാട് വിട്ട നടനാണ് ഡ്രാക്കുള സുധീര്‍ എന്ന സുധീര്‍ സുകുമാരന്‍പല ലൊക്കേഷനിലും പോയി അവസരം ചോദിച്ച് അവസാനമാണ് സിഐഡി മൂസ എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യാന്‍ സാധിച്ചത്മുടി പോയാല്‍ വില്ലന്‍ ലുക്ക് ഉണ്ടാവും എന്ന് ദിലീപ് പറഞ്ഞപ്പോള്‍, ഓടി പോയി മൊട്ടയടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ ലൊക്കേഷനില്‍ തിരിച്ചെത്തുകയായിരുന്നുവത്രെ
നന്നെ ചെറുപ്പത്തില്‍ തുടങ്ങിയതാണ് സിനിമാ മോഹം. നാട്ടില്‍ വച്ച് സിനിമ ചിത്രീകരിക്കുന്നത് കാണാന്‍ മതിലില്‍ പോയിരുന്നപ്പോള്‍, മോഹന്‍ലാല്‍ എടുത്ത് താഴെ വച്ച് കസേരിയിട്ട് ഇരുത്തി ഷൂട്ടിങ് കാണാന്‍ അനുദിച്ചതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട് എന്ന് സുധീര്‍ സുകുമാരന്‍ (ഡ്രാക്കുള സുധീര്‍) പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി നാട്ടുവിട്ട് പോയി, തിരിച്ച് വന്ന് അച്ഛന്റെ കൈയ്യില്‍ നിന്ന് നല്ല തല്ല് കിട്ടിയപ്പോള്‍ സിനിമ എന്ന സ്വപ്‌നം വിട്ടു.

വളര്‍ന്നപ്പോള്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും ചില കടമകളും കാരണം ഗള്‍ഫിലേക്ക് പോകേണ്ടി വന്നു. സിനിമയെ വീണ്ടും മാറ്റി വച്ചു. വിവാഹ ശേഷം വീണ്ടും അഭിനയ മോഹം വിടാതെ പിന്‍തുടരാന്‍ തുടങ്ങി. ഭാര്യയുടെ നല്ല പിന്തുണ ഉള്ളത് കൊണ്ട് നാട്ടില്‍ അവധിക്ക് വരുമ്പോഴൊക്കെ പല ലൊക്കേഷനിലും പോയി അവസരം ചോദിച്ച് ചെറിയ ചെറിയ റോളുകള്‍ ചെയ്തിരുന്നു.
വിവാഹ മോചന വാര്‍ത്തകള്‍ കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോള്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗ ചൈതന്യ
അതിനിടയില്‍ ചില സീരിയലുകളിലും അവസരം ലഭിച്ചു. ഒരു ദിവസം സീരിയലുകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒക്കെയായ റോയിച്ചന്‍ കണിയാമരം എന്നെ ഉദയ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി. നടനാവാന്‍ ശ്രമിക്കുന്ന ആളാണ്, നിങ്ങളുടെ സിനിമയില്‍ എന്തേലും വേഷം ഉണ്ടെങ്കില്‍ പിടിച്ചോ എന്ന് പറഞ്ഞു. അടുത്ത ദിവസം ലൊക്കേഷനില്‍ എത്തിക്കൊള്ളാന്‍ അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് രാവിലെ കുളിച്ച് ഒരുങ്ങി ഞാന്‍ സിഐഡി മൂസയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി. അവിടെ ചെന്നപ്പോള്‍ ഉദയ് കൃഷ്ണയും സിബി ആന്റണിയും ദിലീപേട്ടനും എല്ലാം ഇരിക്കുന്നു. ഞാന്‍ മുടിയൊക്കെ നീട്ടി വളര്‍ത്തിയ രൂപത്തിലാണ് ഉള്ളത്. എന്നെ കണ്ടപ്പോള്‍ അവര്‍, ഓകെയാണ് പക്ഷെ എന്നൊരു അഭിപ്രായം പറഞ്ഞു. അപ്പോള്‍ ദിലീപേട്ടന്‍ പറഞ്ഞു, 'ഇയാള്‍ ഓകെയാണ്.. ആ മുടിയൊക്കെ ഒന്ന് ട്രിമ്മ് ചെയ്യുകയോ മൊട്ടയടിയ്ക്കുകയോ ചെയ്താല്‍ നോക്കാവുന്നതാണ്' എന്ന്.
ഐക്കരക്കോണത്തെ ഭീഷഗ്വരന്മാര്‍ വരുന്നു
അത് കേട്ടതും ഞാന്‍ ഓടി. അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി തല മൊട്ടയടിച്ച് പതിഞ്ച് മിനിട്ട് കൊണ്ട് തിരിച്ച് ലൊക്കേഷനിലെത്തി. അപ്പോഴും ഒരു ഉറച്ച ഉറപ്പ് അവര്‍ പറഞ്ഞിരുന്നില്ല. പിറ്റേന്നും ഞാന്‍ ലൊക്കേഷനില്‍ പോയി സൈഡില്‍ നില്‍ക്കും. രണ്ട് ദിവസം കഴിഞ്ഞു, അവര്‍ എന്നെ വിളിക്കുന്നില്ല. ഞാന്‍ മുടിയൊക്കെ കളഞ്ഞ് അവിടെ തന്നെ നില്‍ക്കുന്നത് കൊണ്ട് അവര്‍ക്ക് മറ്റൊരാളെ വിളിക്കാനും കഴിയുന്നില്ല. അങ്ങനെ ഒടുവില്‍ ഇയാള്‍ എങ്കില്‍ ഇയാള്‍ തന്നെ ചെയ്യട്ടെ എന്ന് പറഞ്ഞ് ആ റോള്‍ എനിക്ക് തരികയായിരുന്നു- സുധീര്‍ പറഞ്ഞു.

സിഐഡി മൂസയ്ക്ക് ശേഷം മലയാള സിനിമയില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും സിനിമ ചെയ്തു. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെ ഡ്രാക്കുള സുധീര്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : dracula sudhir talks about how he got the opportunity to act in cid moosa
Malayalam News from malayalam.samayam.com, TIL Network

Read Entire Article