ദേശീയ ടീമിലേക്കുള്ള വഴിയായി ഐപിഎല്ലിനെ കാണുന്നില്ല; മനസ്സ് തുറന്ന് സഞ്ജു സാംസൺ

1 week ago 3

കരിയറിലെ സുപ്രധാന ഘട്ടത്തിലൂടെയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കടന്നുപോവുന്നത്. ടി20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സഞ്ജു.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനവേളയിലെ ചർച്ചയിൽ സഞ്ജു സാംസണിൻെറ പേര് കാര്യമായി ഉയർന്ന് കേട്ടിരുന്നില്ല. ദേശീയ ടീമിൽ കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങാൻ സാധിക്കാതെ പോയതോടെ സഞ്ജുവിൻെറ മുന്നിൽ വഴിയടഞ്ഞുവെന്ന് ഏകദേശം ഉറപ്പായതാണ്. അവസാനം ശ്രീലങ്കക്കെതിരായ പരമ്പരയിലും സഞ്ജു മോശം ഫോമിലായിരുന്നു. ലങ്കൻ പര്യടനത്തിൽ ടീമിനെ നയിച്ച ശിഖർ ധവാൻ പോലും പുറത്താവുമ്പോൾ സഞ്ജുവിൻെറ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് താരം.

ടീം സെലക്ഷനല്ല ലക്ഷ്യം

ഐപിഎല്ലിൽ കളിക്കുന്നത് ദേശീയ ടീമിൽ സ്ഥാനം പിടിക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയല്ലെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. സൺ റൈസേഴ്സ് ഹൈദരാബാദിൻെറ വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറുമായി ടൈസ് ഓഫ് ഇന്ത്യക്ക് വേണ്ടി നടത്തിയ സംഭാഷണത്തിലാണ് സഞ്ജു സാംസൺ ഇക്കാര്യം വ്യക്തമാക്കിയത്.

(PTI Photo/Sportzpics for IPL)

ശ്രീലങ്കക്കെതിരെ കളിച്ചു

രാജസ്ഥാൻ ഒരുങ്ങുന്നു

ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചില്ല

ലങ്കൻ പര്യടനത്തിൽ കിട്ടിയ അവസരം മുതലാക്കാനാവാതെ പോയതോടെയാണ് സഞ്ജു ലോകകപ്പ് ടീമിലേക്ക് ഒട്ടും പരിഗണിക്കപ്പെടാതെ പോയത്. സഞ്ജു നിരാശപ്പെടുത്തിയെന്ന് കോച്ച് രാഹുൽ ദ്രാവിഡും സമ്മതിച്ചിരുന്നു. റിഷഭ് പന്തും ഇഷൻ കിഷനുമാണ് ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ച വിക്കറ്റ് കീപ്പർമാർ. റിഷഭ് പന്ത് മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായിക്കഴിഞ്ഞു. കിട്ടിയ അവസരങ്ങൾ മുതലാക്കിയത് ഇഷൻ കിഷന് ഗുണം ചെയ്തു.

(PTI Photo)

ലങ്കക്കെതിരെ തിളങ്ങാനായില്ല

ഇപ്പോൾ ഐപിഎല്ലിനാണ് പ്രാധാന്യം

ഐപിഎൽ പുനരാരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തുകയെന്നതാണ് ഇപ്പോൾ ലക്ഷ്യമെന്ന് സഞ്ജു സാംസൺ. "കാര്യങ്ങൾ വളരെ വ്യക്തമാണ്. തുറന്ന മനസ്സുമായി ഐപിഎല്ലിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ടീം സെലക്ഷനെക്കുറിച്ചല്ല ഇപ്പോൾ ചിന്തിക്കുന്നത്," സഞ്ജു വ്യക്തമാക്കി.

(PTI Photo/Sportzpics for IPL)

Also Read: എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഷാക്കിബ്, രണ്ട് സൂപ്പര്‍ വെടിക്കെട്ട് താരങ്ങളെ ഒഴിവാക്കി

പരിശീലനം തുടങ്ങി

മികച്ച പ്രകടനം പുറത്തെടുക്കും

ഒരു ഐപിഎൽ ടീമിന് വേണ്ടി കളിക്കുമ്പോൾ ദേശീയ ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കുന്നത് ശരിയായ ചിന്താഗതിയല്ലെന്നും സഞ്ജു പറഞ്ഞു. ആളുകൾ ടീം സെലക്ഷനെപ്പറ്റിയും സ്ഥാനം ഉറപ്പിക്കുന്നതിനെക്കുറിച്ചും സംസാരിക്കും. എന്നാൽ അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. നിങ്ങൾ നന്നായി കളിച്ചാൽ അവസരങ്ങൾ തുറന്നുകിട്ടുമെന്ന് ഉറപ്പാണെന്നും സഞ്ജു വ്യക്തമാക്കി.

(PTI Photo/Sportzpics for IPL)

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : rajasthan royals captain sanju samson opens up on ipl and india team selection
Malayalam News from malayalam.samayam.com, TIL Network

Read Entire Article