യുപിയിൽ പോത്തുകളും കാളകളും സ്ത്രീകളും ഇപ്പോൾ സുരക്ഷിതർ: യോഗി ആദിത്യനാഥ്

1 week ago 2

Authored by

Samayam Malayalam | Updated: Sep 14, 2021, 8:03 PM

ഇന്ന് പോത്തിനെയോ കാളയെയോ സ്ത്രീകളെയോ ബലമായി ആക്രമിക്കാൻ കഴിയുമോ? ഇത് ഒരു വ്യത്യാസമല്ലേ, സംസ്ഥാനത്തെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ്.

Yogi

യോഗി. PHOTO: TOI

ഹൈലൈറ്റ്:

പോത്തുകളും കാളകളും സ്ത്രീകളും സുരക്ഷിതർനേരത്തെ ഇതായിരുന്നില്ല സാഹചര്യംപ്രസ്താവനയുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: താൻ അധികാരത്തിൽ വരുന്നതിനു മുൻപ് ഉത്തർ പ്രദേശിൽ പെൺകുട്ടികളും സഹോദരിമാരും പോത്തുകളും കാളകളും സുരക്ഷിതരായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ സാഹചര്യം മാറിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തർവർഷം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കവെയാണ് ബിജെപി നേതാവിന്‍റെ വാക്കുകൾ.

തൊഴിലാളികൾ മറ്റെവിടെയെങ്കിലും താമസിക്കുമ്പോൾ, കുടുംബത്തിലെ സ്ത്രീകൾ തങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന് ചോദിച്ചു. നേരത്തെ നമ്മുടെ പെൺമക്കൾക്കും സഹോദരിമാർക്കും സുരക്ഷിതത്വം തോന്നിയിരുന്നില്ല. പടിഞ്ഞാറൻ യുപിയിലൂടെ പോകുമ്പോൾ പോത്തുകളും കാളകളും പോലും സുരക്ഷിതമല്ലായിരുന്നു' ലഖ്നൗവിൽ ബിജെപി ആസ്ഥാനത്ത് പാർട്ടി വക്താക്കൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read : താലിബാൻ അഫ്ഗാൻ പിടിച്ചത് പോലെ സുധാകരൻ കെപിസിസി പിടിച്ചെടുത്തു; കോൺഗ്രസ് വിട്ട് കെപി അനിൽകുമാർ സിപിഎമ്മിൽ

പടിഞ്ഞാറൻ യുപിയിലായുരുന്നു ഈ പ്രശ്നങ്ങൾ. കിഴക്കൻ യുപിയിൽ ഇത് കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് സാഹചര്യം ഒരുപോലെ ആയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് പോത്തിനെയോ കാളയെയോ സ്ത്രീകളെയോ ബലമായി ആക്രമിക്കാൻ കഴിയുമോ? ഇത് ഒരു വ്യത്യാസമല്ലേ? ഉത്തർപ്രദേശിന്‍റെ വ്യക്തിത്വം എന്തായിരുന്നു? അന്ന് ഏതൊരാളും രാത്രി തെരുവിലൂടെ നടക്കാൻ ഭയന്നിരുന്നു. എന്നാൽ ഇന്ന് സാഹചര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തവർഷമാണ് ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. 2017 ൽ 325 സീറ്റുകളുമായിട്ടാിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത്. എബിപി സി വോട്ടർ സർവേയിൽ ബിജെപി സർക്കാർ സംസ്ഥാനത്ത് ഭരണം തുടരുമെന്നായിരുന്നു പറഞ്ഞിരുന്നത്. സീറ്റുകൾ കുറയുമെന്നും എന്നാൽ ബിജെപി അധികാരം നിലനിർത്തുമെന്നുമായിരുന്നു സർവേ കണ്ടെത്തൽ.

Also Read : 'കുറേ മറ്റേ സാധനങ്ങൾ; ജോലി എന്തെന്നൊക്കെ എല്ലാവർക്കും അറിയാം'; കന്യാസ്ത്രീകൾക്കെതിരെ പിസി ജോർജ്

എബിപി സർവേയിൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 263 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് പറയുന്നത്. സർക്കാർ അധികാരം നിലനിർത്തുമെങ്കിലും സീറ്റുകളിൽ വലിയ ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ 40 ശതമാനം പേർ പിന്തുണയ്ക്കുന്നുണ്ട്. അഖിലേഷ് യാദവിനാകട്ടെ 27 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളതെന്നാണ് സർവേ പറയുന്നത്.

Also Read : 'പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ'; പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ

ഉത്തർപ്രദേശിൽ നിലവിലെ സീറ്റുകളിൽ നിന്ന് ബിജെപിയ്ക്ക് 62 സീറ്റുകൾ വരെ കുറയാമെന്നും സമാജ് വാദി പാർട്ടി സഖ്യത്തിന് 65 സീറ്റുകൾ വരെ വർധിക്കാമെന്നുമാണ് സർവേ പറയുന്നത്. 403 അംഗ നിയമസഭയിൽ ബിജെപിക്ക് 259 -267 സീറ്റുകൾ ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കാം. കോൺഗ്രസ് 3- 7 സീറ്റുകളിൽ ഒതുങ്ങുമ്പോൾ മറ്റുള്ളവർക്ക് 6 മുതൽ 10 സീറ്റ് വരെ ലഭിച്ചേക്കാമെന്നും എബിപി സി വോട്ടർ സർവേ പറയുന്നു. ബിഎസ്പിക്ക് 12- 16 സീറ്റുകളിലാണ് സാധ്യത.

കോൺഗ്രസ്സ് പാർട്ടി വിട്ട് കെ പി അനിൽ കുമാർ


Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : cm yogi adityanath says buffalos, bulls or women all safe in up today
Malayalam News from malayalam.samayam.com, TIL Network

Read Entire Article