വിവാഹ മോചന വാര്‍ത്തകള്‍ കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോള്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗ ചൈതന്യ

4 months ago 6

| Lipi | Updated: Sep 15, 2021, 5:30 PM

സമാന്ത - നാഗ ചൈതന്യ വിവാഹ മോചന വാര്‍ത്തകള്‍ കേട്ട് നിരാശപ്പെട്ട ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് ഇരുവരുടെയും ട്വീറ്റ്. പ്രശ്‌നങ്ങളൊന്നും ഇല്ല, ഇത് വെറുമൊരു സൗന്ദര്യ പിണക്കം മാത്രമാണെന്ന് പറഞ്ഞ് ആരാധകര്‍ ഇപ്പോള്‍ ആ ട്വീറ്റിന്റെ സ്‌ക്രീന്‍ പ്രിന്റുകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്.

വിവാഹ മോചന വാര്‍ത്തകള്‍ കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോള്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗ ചൈതന്യ

ഹൈലൈറ്റ്:

ഇന്നലെ ഏറെ വൈകി സാമന്ത ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചുനാഗ ചൈതന്യ പങ്കുവച്ച ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്, 'ലവ് സ്റ്റോറി ടീമിന് ആശംസകള്‍' എന്ന് പറഞ്ഞാണ് സാം ട്രെയിലര്‍ പങ്കുവച്ചത്സാമന്തയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്ത് നാഗ ചൈതന്യ ട്വിറ്ററില്‍ എത്തി. 'നന്ദി സാം' എന്നാണ് ചൈതന്യയുടെ ട്വീറ്റ്
സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെലുങ്ക് - തമിഴ് സിനിമാ ലോകത്തെ ഏറ്റവും ചൂടു പിടിച്ച വാര്‍ത്ത. വിവാഹ മോചനത്തെ സംബന്ധിച്ചുള്ള ഗോസിപ്പുകള്‍ കൊടുംപിരി കൊള്ളുന്ന സാഹചര്യത്തില്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിയ്ക്കുകയാണ് നാഗ ചൈതന്യ.

നാഗ ചൈതന്യയെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കാമുല്‍ സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ രണ്ട് ദിവസം മുന്‍പ് റിലീസ് ചെയ്തിരുന്നു. വിവാഹ ശേഷം നാഗ ചൈതന്യയുടെ എല്ലാ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്ന സാം, ലവ് സ്റ്റോറിയുടെ ട്രെയിലര്‍ പങ്കുവയ്ക്കുമോ എന്നറിയാന്‍ ആരാധകര്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കാത്ത് കെട്ടി കിടന്നിട്ടും, ട്രെയിലര്‍ റിലീസ് ചെയ്ത ദിവസം നടിയുടെ പേജില്‍ യാതൊന്നും കണ്ടില്ല.
Also Read: തെസ്‌നി ഖാന് ഒപ്പം നയന്‍താര, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കെഷന്‍ ചിത്രങ്ങള്‍
തന്റെ തന്നെ സിനിമാ വിശേഷങ്ങളും ഫോട്ടോകളും മാത്രമാണ് സാം ഇന്‍സ്റ്റഗ്രാം - ട്വിറ്റര്‍ പേജുകളില്‍ പങ്കുവയ്ക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ നിരാശയോടെ ആരാധകര്‍ മടങ്ങി. എന്നാല്‍, ഇന്നലെ ഏറെ വൈകി സാമന്ത ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. നാഗ ചൈതന്യ പങ്കുവച്ച ട്വിറ്റര്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട്, 'ലവ് സ്റ്റോറി ടീമിന് ആശംസകള്‍' എന്ന് പറഞ്ഞാണ് സാം ട്രെയിലര്‍ പങ്കുവച്ചത്. അതേ സമയം നായിക സായി പല്ലവിയെ മാത്രമാണ് സാം ടാഗ് ചെയ്തത്.

സാമന്തയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്ത് നാഗ ചൈതന്യ ട്വിറ്ററില്‍ എത്തി. 'നന്ദി സാം' എന്നാണ് ചൈതന്യയുടെ ട്വീറ്റ്. സമാന്ത - നാഗ ചൈതന്യ വിവാഹ മോചന വാര്‍ത്തകള്‍ കേട്ട് നിരാശപ്പെട്ട ആരാധകരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് ഇരുവരുടെയും ട്വീറ്റ്. പ്രശ്‌നങ്ങളൊന്നും ഇല്ല, ഇത് വെറുമൊരു സൗന്ദര്യ പിണക്കം മാത്രമാണെന്ന് പറഞ്ഞ് ആരാധകര്‍ ഇപ്പോള്‍ ആ ട്വീറ്റിന്റെ സ്‌ക്രീന്‍ പ്രിന്റുകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്.
ഷൈനിന്റെ മുഖത്ത് നല്ല അടി കിട്ടിയ പാടുണ്ട്, അടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
സാമന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ ഡിസ്‌പ്ലേ നെയിമില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബ പേര് എടുത്ത് മാറ്റിയതോടെയാണ് വിവാഹ മോചന ഗോസിപ്പുകള്‍ പ്രചരിച്ചത്. വിഷയത്തെ കുറിച്ച് ചോദിക്കാന്‍ ഇരുവരെയും വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറാവാതായതോടെ ഗോസിപ്പുകള്‍ ശക്തി പ്രാപിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ സാമന്തയും നാഗ ചൈതന്യയും നിയമോപദേശം തേടി എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : amid divorce gossip naga chaitanya thank to samantha
Malayalam News from malayalam.samayam.com, TIL Network

Read Entire Article