സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തരിയോടിന് വീണ്ടും അംഗീകാരം

4 months ago 12

| Samayam Malayalam | Updated: Sep 15, 2021, 6:36 PM

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തരിയോടിന് വീണ്ടും അംഗീകാരം

ഹൈലൈറ്റ്:

'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രത്തിന് സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും അംഗീകാരംചിത്രം മേളയുടെ വാര്‍ഷിക മത്സരത്തില്‍ ഷോര്‍ട് ഡോക്യൂമെന്ററി വിഭാഗത്തില്‍ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കിഓരോ മാസവും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെയാണ് സെവന്‍ത്ത് ആര്‍ട്ടിന്റെ വാര്‍ഷിക മത്സരത്തിലേയ്ക്ക് സെലക്ട് ചെയ്യുന്നത്
വയനാടിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രത്തിന് സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വീണ്ടും അംഗീകാരം. ചിത്രം മേളയുടെ വാര്‍ഷിക മത്സരത്തില്‍ ഷോര്‍ട് ഡോക്യൂമെന്ററി വിഭാഗത്തില്‍ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്താല്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 7 വരെ അമേരിക്കന്‍ ഒ. ടി. ടി. പ്ലാറ്റ്ഫോമായ മൂവി സെയിന്റ്‌സ് വഴി ഓണ്‍ലൈനായിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്. അറുപതു രാജ്യങ്ങളില്‍ നിന്നെത്തിയ ഇരുനൂറ്റി അറുപത്തി എട്ട് ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുപ്പത്താറു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ വേണു നായരാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സംവിധായകരായ ആര്‍. ശരത്, സുരേഷ് ഉണ്ണിത്താന്‍, എഴുത്തുകാരനായ വിനു എബ്രഹാം തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള ജൂറി അംഗങ്ങളാണ് വിജയികളെ തീരുമാനിച്ചത്.
Also Read: തെസ്‌നി ഖാന് ഒപ്പം നയന്‍താര, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കെഷന്‍ ചിത്രങ്ങള്‍
ഓരോ മാസവും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെയാണ് സെവന്‍ത്ത് ആര്‍ട്ടിന്റെ വാര്‍ഷിക മത്സരത്തിലേയ്ക്ക് (ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഓഫ് ഈച്ച് കാറ്റഗറി ഓഫ് 2020-2021) സെലക്ട് ചെയ്യുന്നത്. 2020 ഡിസംബര്‍ മാസത്തില്‍ മത്സരിച്ച 'തരിയോട്' മേളയിലെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിവാഹ മോചന വാര്‍ത്തകള്‍ കൊടുംപിരി കൊണ്ടു നില്‍ക്കുമ്പോള്‍ സാമന്തയ്ക്ക് നന്ദി പറഞ്ഞ് നാഗ ചൈതന്യ
കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച തരിയോടിന്റെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷന്‍ റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്‌സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, സെന്‍സര്‍ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മറ്റ് അവാര്‍ഡുകള്‍- ഗോള്‍ഡന്‍ കോങ്ക് പുരസ്‌കാരം ടിമോ ജേക്കബ്‌സ് സംവിധാനം ചെയ്ത 'സ്റ്റാന്‍ഡപ്പ്' എന്ന ജര്‍മന്‍ ചിത്രത്തിനാണ്. അവാര്‍ഡ് ഓഫ് എക്‌സലന്‍സ് അസര്‍ബെയ്ജാന്‍ ചിത്രമായ ശമില്‍ അലിയെവ് സംവിധാനം ചെയ്ത 'സ്റ്റെപ് മാന്‍', അവാര്‍ഡ് ഓഫ് ദി മെറിറ്റ് ഡോണ വീലര്‍ സംവിധാനം ചെയ്ത 'ഡെത്ത് ഓഫ് എ സെയില്‍സ് വുമെന്‍' എന്ന അമേരിക്കന്‍ ചിത്രവും നേടി. ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് മലേഷ്യന്‍ ചിത്രമായ 'ടച്ച്', അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഇന്ത്യന്‍ ചിത്രമായ 'കുക്‌ളി'യും, അവാര്‍ഡ് ഓഫ് ദി മെറിറ്റ് നെതര്‍ലന്‍ഡ് ചിത്രമായ 'മീറ്റിങ് ദി അദര്‍ വുമെന്‍' എന്ന ചിത്രവും കരസ്ഥമാക്കി. ഫീച്ചര്‍ ഡോക്യൂമെന്ററി വിഭാഗത്തില്‍ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാര്‍ഡ് ഫ്രാന്‍സില്‍ നിന്നുമുള്ള 'ദി ലാസ്റ്റ് ഡേ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രവും അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഇംഗ്ലണ്ടില്‍ നിന്നുള്ള 'ദി എര്‍ത്ത് അസ്ലീപ്' എന്ന ചിത്രവും നേടി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് നടന്‍ വിഷ്ണു പ്രകാശ് അര്‍ഹനായി.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : again recognition for for the documentary 'thariyode' at the seventh art independent international film festival
Malayalam News from malayalam.samayam.com, TIL Network

Read Entire Article